കൊവിഡ് രോഗമുക്തയായ വനിതാ ഡോക്ടർ മരണമടഞ്ഞു
തലശേരി : ചികിത്സയിലിരിക്കെ കൊവിഡ് രോഗവിമുക്തയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.തലശേരി പാലിശേരി പൊലിസ് ക്വാർട്ടേഴ്സിന് പിറകിലുള്ള നബാമസ് വീട്ടിൽ സി.സി മഹാബഷീറാണ് (25) മംഗളൂരിലെ ഇന്ത്യാന ആശുപത്രിയിൽ മരിച്ചത്.ഇവർ ഏഴുമാസം ഗർഭിണിയായിരുന്നു.
ഇവർക്ക് ദേഹാസ്യ സ്ഥത്തെ തുടർന്ന് ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷമാണ് ആരോഗ്യനില വഷളായ യുവഡോക്ടറും മരണമടയുന്നത്.
പാലിശേരിയിലെ സി.സി അബ്ദുൽ ബഷീറിൻ്റെയും നസ്റിയ ബഷീറിൻ്റെയും മകളാണ്. മുഗളുര് കണച്ചുർ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു കാസർകോട് സ്വദേശി ഡോ.ഷ വാ ഫറിൻ്റെ ഭാര്യയാണ്. മാസിൻ, ബഷീർ, മിസ് നാത്ത് ബഷീർ, മിലാബ് ബഷീർ എന്നിവർ സഹോദരങ്ങളാണ്.