കോവിഡ് ബാധിച്ച് അജ്ഞാതന് മരണപെട്ടു.ടാറ്റാ ആശുപത്രിയിലായിരുന്നു അന്ത്യം
കാസർകോട് :കോവിഡ് ബാധിച്ചു അജ്ഞാതൻ ക ടാറ്റാ ഗവ.ആശുപത്രിയിൽ മരണപെട്ടു . കാസർകോട് ടൗണിൽ അവശ നിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു .കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാസറഗോഡ് അസാപ് സി എഫ് എൽ ടി സിയിൽ പ്രവേശിക്കുകയും ചെയ്തു .രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വിദഗ്ധ ചികിത്സക്കായി ടാറ്റാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഇന്ന് രാവിലെയാണ് മരണപ്പെട്ടത് .ഏകദേശം 78 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം തമിഴാണ് സംസാരിച്ചിരുന്നത് .