ലോക്കഡോൺ ഒരുക്കങ്ങൾക്ക് തയ്യാറാകുവാൻ കർണാടകയിൽ ജനം തെരുവുകളിൽ ഇറങ്ങി .വാഹന ഗതാഗതത്തിൽ വീർപ്പുമുട്ടി നഗരങ്ങൾ , അവശ്യസാധങ്ങൾ ശേഖരിക്കാൻ ജനങ്ങളുടെ നെട്ടോട്ടം ,12000 ബസുകൾ ഒരുക്കി സർക്കാർ .
കർണാടക :തിങ്കളാഴ്ച വാരാന്ത്യ കർഫ്യൂ അവസാനിച്ചതിനുശേഷം, കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക്കഡൗണിലേക്ക് കർണാടക കടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ തെരുവുകൾ കിഴടക്കി ജനം . ബംഗളൂരു ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വാഹന ഗതാഗതത്തിൽ വീർപ്പുമുട്ടുകയാണ് , ആളുകൾ മാർക്കറ്റുകൾക്കും ഷോപ്പുകൾക്കും മുമ്പിൽ നിരനിന്ന് അവശ്യസാധങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . മംഗളൂരുവിലെ നിരവധി കച്ചവട സ്ഥാപനങ്ങൾ ഇതിനകം അടച്ചിട്ടുണ്ടെങ്കിലും വാഹന ഗതാഗതവും ജനങ്ങളുടെ തിരക്കും ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു . ഇലക്ട്രിക്കൽ, ടെക്സ്റ്റൈൽ ഷോപ്പുകൾ, സൈബർ സെന്ററുകൾ എന്നിവ പലതും തിരക്ക് കാരണം ഷട്ടർ പകുതി അടച്ചാണ് കച്ചവടം തുടരുന്നത് . ഇതിനിടയിൽ ഉഡുപ്പിയിൽ പൊലീസും മുനിസിപ്പൽ ഉദ്യോഗസ്ഥരും പാദരക്ഷകൾ, തുണിത്തരങ്ങൾ, സ്വർണ്ണ ആഭരണങ്ങൾ, മൊബൈൽ റീചാർജ്, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ കടകൾ ഉടനെ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് , മൊത്ത -ചില്ലറ പലചരക്ക് കടകൾ മാത്രമാണ് ഇവിടെ അനുവദിക്കുന്നത് . പാഴ്സലുകൾ എത്തിക്കാൻ ഹോട്ടലുകൾക്ക് അനുമതിയുണ്ടെങ്കിലും ഗതാഗത കുരുക്ക് തരണം ചെയ്ത് ഡിലവറി അസാധ്യം എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത് , അതുകൊണ്ട് തന്നെ മിക്ക ഹോട്ടലുകൾ കച്ചവടം അവസാനിപ്പിച്ചിരിക്കുകയാണ് . .യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ 12000 ബസുകളാണ് ഇന്ന് കർണാടകയിൽ ഒരുക്കിയിരിയ്ക്കുന്നത് , മിക്ക തൊഴിലാളികളും ഇന്ന് നഗരങ്ങൾ ഒഴിയുമെന്നാണ് സർക്കാർ കരുതുന്നത് . കനത്ത തിരക്കാണ് മദ്യ ഷോപ്പുകളിലും ഉണ്ടായിരിക്കുന്നത് . ഓരോ ആളുകളും 10 ,15 ലീറ്റർ മദ്യമാണ് കടകളിൽ ചെന്ന് ആവശ്യപ്പെടുന്നത് . 14 ദിവസത്തെ കരുതൽ ഇവിടെയും ഉണ്ടന്നെന്നാണ് മംഗലുരുവിലെ വൈൻ ഷോപ് ഉടമ നാഗഷെട്ടി പറയുന്നത് ഇന്ന് രാത്രി 9 മണിയോടെയാണ് കർണാടകയിൽ ലോക്ക് ഡൌൺ ആരംഭിക്കുന്നത് .