ഏത് സ്കൂളിലേക്കും ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് ടി സി ഇല്ലാതെയും ,ഒമ്പതും പത്തിലേക്കും യോഗ്യതാ പരീക്ഷ എഴുതിയും മാറാം . ചിൻമയാ സ്കൂളിന്റെ ചൂഷണത്തിന്ന് കടിഞ്ഞാൺ,
കാസർകോട് : വിദ്യാനഗർ ചിൻമയാ സ്കൂൾ ടി സി യുടെ പേരിൽ വൻ തുക ആവശ്യപ്പെട്ട് കുട്ടികളെ ചൂഷ ണം ചെയ്യുന്നതായുള്ള പരാതി ഉയർനെത്തിനെ തുടർന്ന് ഡിഡിഇയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ഇടപെടുവാൻ വിദ്യാഭ്യാസ വകുപ്പിന്ന് നിർദേശം നൽകുമെന്ന് മധ്യപ്രവർത്തകേരേ അറിയിച്ചിരുന്നു . ജില്ലയിലെ ഏത് സ്കൂളിലേക്കും ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് ചേർക്കാൻ ടി സി ആവശ്യമില്ലെന്ന ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഇന്ന് കാസർകോട് ഡിഡി ഇ അറിയിച്ചു . ഒമ്പതും, പത്താം താരത്തിലേക്കും യോഗ്യതാ പരീക്ഷ എഴുതി ടി സി ഇല്ലാതെ തന്നെ ചേരാമെന്നും ഡി ഡി ഇ കൂട്ടിച്ചേർത്തു . കുട്ടികളെ പഠനത്തിന് തെരഞ്ഞെടുക്കുന്ന സ്കൂളിലേക്ക് ജനന സർട്ടിഫികേറ്റും തിരിച്ചറിയൽ കാർഡും മാത്രമാണ് നിലവിൽ ആവിശ്യം , സമ്പൂർണ സൈറ്റിൽ രജിസ്റ്റർ ചെയ്യാന്നും തടസങ്ങൾ ഇല്ലെ ന്നും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അത് മാറ്റിത്തരുവാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഐ ടി വകുപ്പ് ചെയ്യുന്നതായിരിക്കുമെന്ന് ഇവർ അറിയിച്ചു . ഗവണ്മെന്റിൽ നിന്ന് കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും കുട്ടിക്ക് തുടർന്നും ലഭിക്കും . അത് കൊണ്ട് തന്നെ ആശങ്കപ്പെടേണ്ടതില്ലന്നും ബാലാവകാഷ നിയമ പ്രകാരം വിദ്യാഭ്യാസം അവകാശമാണെന്നും അത് തടയാൻ അർക്കും അവകാശം ഇല്ലെന്നും ടി സി യുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രയാസം കുട്ടികൾ നേരിടുന്നുണ്ടെങ്കിൽ ഡി ഡി ഇ ഓഫീസുമായി ബന്ധപ്പെടാവുന്നതാണന്നും കാസർകോട് ഡിഡി ഇ പുഷ്പ്പ അറിയിച്ചു . കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഡിഡിഇ ഇടപെടൽ . കുട്ടികളുടെ ഭാവിയെവെച്ചു വിലപേശുന്ന സ്കൂളുകളുടെ വിലിയ ചൂഷണത്തിൽ നിന്നാണ് തങ്ങൾ രക്ഷപ്പെട്ടതെന്നാണ് ഒരു രക്ഷിതാവ് ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് . കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും നൽകാതെ സേവനങ്ങൾക്ക് ഫീസ് ഈടാക്കിയ ചിൻമിയ സ്കൂളിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നു വന്നത് .ഇതിനെതിരെ കുട്ടികളും രക്ഷിതാക്കുളും ജില്ലാ ഭരണാധികാരിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു ,ഇതിന്ന് പിന്നാലെ 300 ഓളം കുട്ടികളെയാണ് ഓൺലൈൻ ക്ലാസുകളിൽ നിന്നും സ്കൂൾ അധികൃതർ പുറത്താക്കിയത് .മാത്രമല്ല രക്ഷിതാക്കളു ടെ പേരിൽ സ്കൂളിലെ അമിത ഫീസ് ചോദ്യം ചെയ്തതിനെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നല്കിരുന്നു . സ്കൂളിലെ ഓൺലൈൻ ക്ലാസുകൾ നടക്കുന്നു വാട്ട് സപ്പ് ഗ്രൂപ്പിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബി ജെ പി പോസ്റ്ററുകൾ പ്രസിദ്ധികരിച്ചിരുന്നു .ഇത് ചോദ്യം ചെയ്ത രക്ഷിതാക്കളെ വർഗീയ കേസുകൾ നൽകി
കുടുക്കാൻ ശർമിച്ചത് ഏറെ വിമർശനത്തിന് കാരണമായിരുന്നു .