എട്ട് വയസുകാരിയെ കളിക്കുന്നതിനിടെ പീഡിപ്പിച്ചു; പിടിയിലായത് 14 കാരൻ
തിരുച്ചിറപ്പള്ളി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയൽവാസിയായ 14 വയസുകാരന് പിടിയില്‍. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പയ്യൻ പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. മാസങ്ങളായി പീഡനം തുടര്‍ന്നുവരികയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും കളിക്കുന്നതിനിടെ 14-കാരന് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് മാതാപിതാക്കള്‍ നേരിട്ടുകണ്ടു. വിവരങ്ങള്‍ തിരക്കിയപ്പോളാണ് നേരത്തെയും പീഡിപ്പിച്ചതായി മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പുതുക്കോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.