സ്ട്രെക്ചറുമില്ല, വീല്‍ ചെയറുമില്ല; കോവിഡ് വാര്‍ഡില്‍ നിന്ന് രോഗിയെ സ്കൂട്ടറിലിരുത്തി കൊണ്ടുപോകുന്ന മക്കള്‍; ജാര്‍ഖണ്ഡില്‍ നിന്നുള്ള ദൃശ്യം
റാഞ്ചി: ഇന്ത്യയില്‍ കോവിഡ് രോഗികള്‍ നേരിടുന്ന ദുരിതത്തിന്റെ മറ്റൊരു അവസ്ഥ കൂടി തുറന്നുകാട്ടുകയാണ് ജാര്‍ഖണ്ഡില്‍ നിന്ന്. പലമുവിലെ മെഡിദിറായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നും രോഗിയെ പുറത്തേക്ക് കൊണ്ടുപോകുന്നത് സ്കൂട്ടറില്‍. സ്ട്രെക്ചറോ വീല്‍ചെയറോ കിട്ടാതെ വന്നതോടെയാണ് രോഗിയായ പിതാവിനെ മക്കള്‍ സ്കൂട്ടറില്‍ പിടിച്ചിരുത്തി പുറത്തേക്ക് കൊണ്ടുപോകുന്നത്.
തീര്‍ത്തും അവശനിലയിലാണ് രോഗി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കയില്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണോ എന്ന വ്യക്തമല്ല. നടക്കാന്‍ പോകും കഴിയാത്ത പിതാവിനെ മക്കള്‍ താങ്ങിയെടുത്ത് സ്കൂട്ടറിന്റെ മധ്യത്തില്‍ ഇരുത്തി. ഒരാള്‍ സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ രണ്ടാമന് പിന്‍സീറ്റില്‍ ഇരുന്ന് പിതാവിനെ വീഴാതെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് ബാധിതരും മരണവും കുതിച്ചുയരുന്നതോടെ രോഗികളുമായോ മൃതദേഹം കൊണ്ടുപോകാനോ സംവിധാനമില്ലാതെ ബന്ധുക്കള്‍ നട്ടംതിരിയുന്ന ദൃശ്യങ്ങള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്