കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കുമ്പളയിൽ വാക്സിൻ ലഭ്യത കുറവ് : അടിയന്തര നടപടി ഉണ്ടാകണം എസ്ഡിപിഐ
കുമ്പള : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നാല്പത്തിയഞ്ച് വയസ്സ് തികഞ്ഞ എല്ലാവർക്കും മരുന്ന് ലഭ്യമാണെന്നാണ് പറയുന്നത്. എന്നാൽ തിങ്കളാഴ്ച വാക്സിൻ ലഭിക്കാതെ മടങ്ങി പോയത് നിരവധിപേർ. ആവശ്യത്തിന് വാക്സിനേഷൻ ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ കുമ്പള പഞ്ചായത്തിൽ രണ്ടിടങ്ങളിൽ മാത്രമാണ് വാക്സിൻ നല്കിവരുന്നത് ,രണ്ടിടങ്ങളിലുമായി ഉണ്ടായിരുന്ന വാക്സിനുകൾ മണിക്കൂറുകൾക്കുളിൽ തന്നെ ബുക്കിംഗ് ആവുകയായിരുന്നു. ഭൂരിഭാഗം പേർക്കും വാക്സിൻ കിട്ടാതെ മടങ്ങേണ്ടി വരുന്ന സഹചര്യമായിരുന്നു.
ഇത് അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട് എന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഷാനിഫ് മൊഗ്രാൽ , ഹകീം കുമ്പള ,അഫ്സൽ ആരിക്കാടി , സിനാൻ കുമ്പള ,റിയാസ് ആരിക്കാടി , ശാക്കിർ ബംബ്രാണ ,അഷ്റഫ് സിഎം ബംബ്രാണ എന്നിവർ പങ്കെടുത്തു