കാസര്‍കോട്ടെ സി ഐ ടി യു നേതാവായിരുന്നചെറുവത്തൂരിലെ വടക്കന്‍ രാഘവന് അന്തരിച്ചു
ചെറുവത്തൂർ: സിപിഎം വിവിനഗർ സെൻട്രൽ ബ്രാഞ്ച് അംഗവും സി ഐ ടി യു നേതാവുമായ വടക്കൻ രാഘവൻ (75) നിര്യാതനായി. കാസർഗോഡ് എച്ച്എംടി ആസ്ട്രൽ വാച്ച് കമ്പനി മുൻ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: സരോജിനിയാണ്. മക്കൾ: സതീഷ് കുമാർ(സിംഗപ്പൂർ), ഷൈലജ, ശാലിനി (മടിക്കേരി). മരുമക്കൾ: സുനിത പലേരി (ചെറുപുഴ),
ബാലൻ (ആലന്തട്ട),
ഉത്തമൻ (മടിക്കേരി). സഹോദരങ്ങൾ: കരുണാകരൻ, ശകുന്തള, പരേതനായ കണ്ണൻ