കാണാതായ പുല്ലൂരിലെ ബിരുദ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താനായില്ല
കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കട സ്വദേശിനി 21കാരിയുടെ ദുരൂഹ തിരോധാനത്തിന് ഒരാഴ്ച തികഞ്ഞിട്ടും, തുമ്പായില്ല.ബിരുദ വിദ്യാര്ത്ഥിനിഅഞ്ജലിയെയാണ് ഏപ്രില്‍ 19ന്കാണാതായത്. ഏപ്രില്‍ 25ന്യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.അഞ്ജലിയുടെവിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കാണാതായത്.സുഹൃത്തിനെ കാണാനെന്ന വ്യാജേനവീട്ടില് നിന്നും പുറപ്പെട്ട യുവതി പിന്നീട്തിരിച്ചെത്തിയിട്ടില്ല. വിവാഹാവശ്യത്തിനായി ഒരുക്കിവെച്ചിരുന്ന 10 പവന് സ്വര്‍ണ്ണാഭരണങ്ങളും അഞ്ജലി കൊണ്ടുപോയിരുന്നു. അഞ്ജലി ലൗജിഹാദിന്റെഇരയാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുണ്ട്. ഇത് തെളിയിക്കാനാവശ്യമായ തെളിവുകളുമുണ്ട്.യുവതി മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും പോയതിന് പിന്നാലെമൊബൈല് ഫോണ്‍ സ്വിച്ചോഫിലായിരുന്നു.