‘ആഗോള തലക്കെട്ടില്‍’ വീണ്ടും നാണംകെട്ട് മോദി; ഇന്ത്യയെ സമ്പൂര്‍ണ നാശത്തിലെത്തിച്ചത് മോദിയെന്ന് ദ ആസ്ട്രേലിയന്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്താരാഷ്ട്ര മാധ്യമമായ ദ ആസ്ട്രേലിയന്‍ നല്കിയ വാര്‍ത്ത പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഇതാണ് ഇന്നത്തെ ആഗോള തലക്കെട്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ് ട്വീറ്റ് പങ്കുവെച്ചത്.
ധാര്‍ഷ്ട്യം, അമിതമായ ദേശീയത എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നന്നും ദ ആസ്ട്രേലിയന്‍ പറയുന്നു. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ദ ഗാര്ഡിയന്, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഗാര്‍ഡിയനും ടൈമും പറഞ്ഞുവെക്കുന്നത്.
രാജ്യത്തെ നയിക്കുന്നതില്‍ മോദി പരാജയപ്പെട്ടതാണ് ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് ടൈം പറയുന്നത്.