കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറന്റൈയിൽ കഴിയുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
ബേക്കൽ: കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറന്റൈയിൽ കഴിയുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച നിലയിൽ.
തച്ചങ്ങാട് ഗവ.സ്കൂളിന് സമീപത്തെ ഗോപാല ഗുരുസ്വാമിയുടെ മകൻ ജോതിഷ് കുമാർ (37) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീടിന്റെ തൊട്ടടുത്തുള്ള ആൾ താമസമില്ലാത്ത വീട്ടിലാണ് ജോതിഷ് കുമാർ താമസിച്ചിരുന്നത്. ഇന്ന് രാവിലെ ചായയുമായി ചെന്ന ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുത്തിരുന്നില്ല ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആരോഗ്യ പ്രവർത്തകർ എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രാവതിയാണ് മാതാവ്.
ഭാര്യ : ബാലമണി. സഹോദരങ്ങൾ: മുകേഷ്, ഷീബ.