വാക്സീന് പകരം ഗുളിക; പരീക്ഷണത്തിനൊരുങ്ങി ഫൈസർ
ലണ്ടൻ: കോവിഡ് വാക്സിൻ ഗുളിക രൂപത്തിലാക്കാൻ ഒരുങ്ങി ഫൈസർ കമ്പനി. കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുക്കുന്നുവെന്നാണ് റിപോർട്ടുകൾ.
അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാൽ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്.
ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്തവർഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.