പതിമൂന്നുകാരനായ ചിത്രകാരൻ വിടവാങ്ങി, പനിയെ തുടർന്നായിരുന്നു അന്ത്യം
കാഞ്ഞങ്ങാട്: പനിയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. കുളിയങ്കാൽ സ്വദേശിയും പെരിയ കാനറാ ബാങ്കിലെ അപ്രൈസറുമായ പി. മണിയുടെ മകൻ ആദിത്യൻ (15) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പനിയെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ആദിത്യന് രാത്രിയിൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ പത്താംതരം വിദ്യാർത്ഥിയാണ്. വളർന്നു വരുന്ന ചിത്രകലാകാരനാണ്.
ജില്ലാ -സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ജില്ലാ ആശുപത്രി ജീവനക്കാരി നിഷയാണ് മാതാവ്. സഹോദരങ്ങൾ : അർജുൻ (ആർ എൽ വി കോളേജ് തൃപ്പൂണിത്തറ ), അഭിമന്യു (ഏഴാം ക്ലാസ് വിദ്യാർത്ഥി ) മൃതദേഹം അമ്മ വീടായ കൂട്ടക്കനിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.