മെട്രോ മുഹമ്മദ് ഹാജി പെരുന്നാൾ കിറ്റ് ; സയ്ജാസ് കല്ലൂരാവിയുടെ ബ്രോഷർ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട് :മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തിൽ, കാഞ്ഞങ്ങാടിന്റെ തീരദേശത്ത് ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാനിധ്യമായി വർത്തിക്കുന്ന കല്ലൂരാവി യിലെ യുവതയുടെ കൂട്ടായ്മ സയ്ജാസ് കല്ലൂരാവി ഈ വിശുദ്ധ മാസത്തിൽ ഒരുക്കുന്ന പെരുന്നാൾ കിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി, കല്ലൂരാവി ജമാഅത്ത് പ്രസിഡണ്ട് പി മുഹമ്മദ് കല്ലൂരാവിക്ക് നൽകിയാണ് മെട്രോ മുഹമ്മദ് ഹാജി സ്മാരക പെരുന്നാൾ കിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തത്.
ചടങ്ങിൽ സയ്ജാസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ, സയ്ജാസ് ജനറൽ സെക്രട്ടറി സഹദ് കല്ലൂരാവി,
സയ്ജാസ് ചാരിറ്റി സെൽ ജിസിസി
ചെയർമാൻ മുസമ്മിൽ കല്ലൂരാവി,
ബി എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുള്ള ഫൈസി,റഫീഖ് ഹനീഫി ,അബ്ദുൾ റസാഖ് സഅദി,ബിഎം കുഞ്ഞബ്ദുള്ള, ഏ കെ ഹമീദ് ,അഷ്റഫ് കല്ലൂരാവി, മഹമൂദ് തൊട്ടിയിൽ,സിദ്ദീഖ് ബാവാനഗർ, സവാദ് കല്ലൂരാവി ,സമദ് പുതിയകണ്ടം, മുഹമ്മദ് യാസീൻ,ഉവൈസ് ബ്രിട്ടീഷ് തുടങ്ങിയവർ സംബന്ധിച്ചു.