തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി തിരഞ്ഞെടുത്ത പിഎസ് ശ്രീധരന് പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 11.30-നാണ് സത്യപ്രതിജ്ഞ.
രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും
തിങ്കളാഴ്ച ഐസോളിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരണം ലഭിച്ചത്.
ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമാണ് നിയുക്ത മിസോറം ഗവര്‍ണര്‍ ലങ് പോയ് വിമാനത്താവളത്തിലെത്തിയത്.
നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നു ശ്രീധരന് പിള്ള നേരത്തെ അറിയിച്ചിരുന്നു.
ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് തുടങ്ങിയവരാണ് ബി.ജെ.പി.യെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് നാല്‍പ്പതോളം പേരും പങ്കെടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന അഞ്ചുക്രൈസ്തവ സഭകളുടെ പ്രതിനിധികളില്‍ ഒരു ബിഷപ്പുമുണ്ട്.
വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ് ശ്രീധരന് പിള്ള.
ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനെ ഗവര്‍ണറാക്കുന്ന പതിവ് ആവര്‍ത്തിച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ നിയമനം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തേടിയാണ് ആദ്യമായി മിസോറാം ഗവര്‍ണര്‍ പദവിയെത്തിയത്.
അതു തന്നെയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ നിലവിലെ സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെയും തേടിയെത്തിയത്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് ശ്രീധരന്‍പിള്ളയെ ഗവര്‍ണറാക്കിയ വിവരം പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പോലും അറിയുന്നത്.
ഗവര്‍ണര്‍ പദവി സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്നതാണ് ആദ്യപ്രതികരണത്തില്‍ ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിരുന്നത്.