സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം:കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. 28 ആം തീയതി മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് നിലവിൽ നിദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 28നു ആരംഭിക്കാനിരുന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും