എഴുത്തുകാരന് സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ.സി.ചന്ദ്രന്‍നായര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: പ്രശസ്ത എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ. സി. ചന്ദ്രൻ നായർ ( 73) അന്തരിച്ചു.
നീലേശ്വരം രാജാസ് ഗ്രൗണ്ടിൽ ഫുട്ബോളിൻ്റെ ലോകത്തേക്കെത്തിയ ചന്ദ്രൻ നായർ, കണ്ണൂർ ലക്കി സ്റ്റാർ സാൽഗോക്കർ ഗോവ, ബാങ്ക് മെൻസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു.
അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. വർഷങ്ങളായി ചെറുവത്തൂർ കാലിക്കടവിലാണ് താമസം.
ഭാര്യ: കോടോത്ത് ശ്യാമള .മകൾ സിന്ധു .
മരുമക്കൾ: ജെൽസ തൃശൂർ ( കാലടി സംസ്കൃത കോളേജ് പ്രൊഫസർ ) ,പരേതനായ പത്മനാഭൻ (റിട്ട. ആർമി ) .സഹോദരങ്ങൾ :എ.സി . മാധുരി അമ്മ (ഏച്ചിക്കാനം ) ,എ സി .പ്രേമ അമ്മ (മടിക്കൈ അമ്പലത്തു കര) ,പരേതരായ എ സി ബാലൻ നായർ ,എ സി അപ്പു കുട്ടൻ നായർ ,എ സി കുഞ്ഞിരാമൻ നായർ ,എ സി കുഞ്ഞിക്കണ്ണൻ നായർ .
സംസ്കാരം ഏച്ചിക്കാനം തറവാട്ട് വളപ്പിൽ നടന്നു.