കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട; യുവാവും യുവതിയും പിടിയില്‍
കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടു പേര് കൊച്ചി സിറ്റി ഡാന്‍സാഫിന്റെ പിടിയില്‍. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന് (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പിടിയിലായത്. എറണാകുളം എസ്.ആര്.എം. റോഡിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്.
കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫിന്റെ പരിശോധന. പ്രതികളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതിനു പിന്നാലെ പോലീസ് നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.