സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 26,303 മരണം 27 രോഗമുക്തി 5663 കാസര്‍കോട് 1110
തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 315 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 4548, കോഴിക്കോട് 3939, തൃശൂർ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂർ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസർകോട് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 116 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.എറണാകുളം 4477, കോഴിക്കോട് 3860, തൃശൂർ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂർ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസർകോട് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂർ 12, തൃശൂർ 11, വയനാട് 9, കാസർകോട് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 711, കൊല്ലം 158, പത്തനംതിട്ട 153, ആലപ്പുഴ 127, കോട്ടയം 538, ഇടുക്കി 227, എറണാകുളം 572, തൃശൂർ 614, പാലക്കാട് 221, മലപ്പുറം 529, കോഴിക്കോട് 1012, വയനാട് 219, കണ്ണൂർ 335, കാസർകോട് 247 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,66,135 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,74,464 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 16,999 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസർകോട് ജില്ലയിൽ 1110 പേർക്ക് കൂടി കോവിഡ്, 247 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയിൽ 1110 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണിത്. ജില്ലയിലെ പോസിറ്റീവ് കേസുകൾ ആദ്യമായി ആയിരം കടന്നു. 25.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുണ്ടായിരുന്ന 247 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 6776 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 10436 പേർ
വീടുകളിൽ 9659 പേരും സ്ഥാപനങ്ങളിൽ 777 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10436 പേരാണ്. പുതിയതായി 845 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 5095 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1923 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 850 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 710 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 256 പേരെ ഡിസ്ചാർജ് ചെയ്തു. 41405 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34282 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.