വീട്ടുമുറ്റത്ത് നിന്നും ഒന്നരവയസ്സുകാരനെ തെരുവ് പട്ടികൾ കടിച്ചു
നീലേശ്വരം: കോട്ടപ്പുറത്തും സമീപ പ്രദേശങ്ങളിലും തെരുവ് പട്ടികളുടെ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്ന നീലേശ്വരം നഗരസഭയ്ക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെ കോട്ടപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ തെരുവ് പട്ടിക്കൂട്ടങ്ങൾ ആക്രമിച്ചു ഗുരുതരമായി മുറിവേൽപ്പിച്ചു.
വീട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ ഫാറൂഖ് നഗറിലെ അജിനാസിന്റെയും മുഷ്രിഫയുടെയും മകനായ ഒന്നര വയസ്സുള്ള അഹ്മദ് എന്ന കുട്ടിയെയാണ് പട്ടി കടിച്ചത്
വീട്ട് മുറ്റത്ത് മാതാവിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവ് പട്ടിക്കൂട്ടങ്ങൾ ആക്രമിച്ചത്. മാതാവും വീട്ടുകാരും ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി