11 വയസുള്ള വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കാസർകോട് ഡിസ്ട്രിക്ട് അഡിഷണൽ ഫസ്റ്റ് ക്ലാസ് കോടതി
കാസർകോട് : 11 വയസ്സായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കാസർകോട് ഡിസ്ട്രിക്ട് അഡിഷണൽ ഫസ്റ്റ് ക്ലാസ് കോടതി . അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത് .2016 മെയ് മാസം 31 തിയ്യതി മദ്രസയിലേക്കെത്തിയ 4 തരാം വിദ്യാർത്ഥിയെ അബ്ദുൾ ഹനീഫ് മദനിയെന്ന അധ്യാപകനാണ് പീഡിപ്പിച്ചത് . തീർത്തും പ്രകൃതി വിരുദ്ധമായ രീതിയിൽ ക്രൂരമായാണ് അധ്യാപകൻ തന്റെ ഇകിതം വിദ്യാർത്ഥിയിൽ പൂർത്തീകരിച്ചത് .തുടർന്ന് ഇത് പുറത്ത് പറഞ്ഞാൽ ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കുട്ടിയെ ഭയപ്പെടുത്തി . പിന്നീട് വിദ്യാർത്ഥി മദ്രസയിൽ പോകാൻ മടിക്കുന്നത് കണ്ട് രക്ഷിതാക്കൾ നിർബന്ധിച്ചപ്പോളാണ് പീഡന വിവരം പുറത്തുവരുന്നത് . വിവരമറിഞ്ഞതിനെ തുടർന്ന് മദ്രസ്സയില്‍ ചേർന്ന യോഗത്തില്‍ മറ്റു രക്ഷിതാക്കളും അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നു. ചിലര്‍ തങ്ങളുടെ കുട്ടികള്‍ നേരിട്ട മോശമായ അനുഭവം യോഗത്തില്‍ വിവരിച്ചതോടെ പ്രകോപിതരായവര്‍ അധ്യാപകനെ കൈകാര്യം ചെയ്തിരുന്നു . ക്രൂരമായ പീഡനം ഏറ്റുവാങ്ങിയ കുട്ടിയുടെ മാതാവ് വിവരം അമ്പലത്തറ പോലീസിനെ അറിയിക്കുകയും കേസ് രെജിസ്ട്രേ ചെയ്യുകയുമായിരുന്നു . കർണാടക ബന്തുവൾ സ്വദേശിയാണ് 52 വയസ്സുകാരനായ അബ്ദുൾ ഹനീഫ് മദനി . അധ്യാപർക്ക് സമൂഹത്തിനു നാണക്കേടുണ്ടാക്കിയ ഇദ്ദേഹത്തെ സംരക്ഷിക്കാനും അന്ന് ചില മാന്യമാർ രംഗത്തുണ്ടായിരുന്നു . ഇത്തരം പ്രതിസന്ധികളും പ്രലോഭനങ്ങളും മറികടന്നാണ് അമ്പലത്തറ പോലീസ് പഴുതുകളടച്ചുള്ള കേസ് അന്വേഷണത്തിലൂടെ പോസ്കോ ആക്ട് 5 ,6 ഐപിസി 377 എന്ന വകുപ്പുക്കൾ ചേർത്ത് കുറ്റ പത്രം കോടതിയിൽ സമർപ്പിച്ചത് . പബ്ലിക് പ്രോസിക്യുട്ടർ ബദിയടുക്ക സ്വദേശി പ്രകാശ് അമാനിയാണ് വിദ്യാത്ഥിക്കുവേണ്ടി കോടതിയിൽ ഹാജരയത് .പോസ്കോ ആക്ടുകൾ പ്രകാരം 20 വർഷ കഠിന തടവും 50000 രൂപ പിഴയും ഐപിസി ആക്ട് പ്രകാരം 10 വർഷ കഠിന തടവും 50000 രൂപ പിഴയുമാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജഡ്ജ് നിർമല പ്രതിക് വിധിച്ചത്