ബിറ്റ്കോയിന് ഇന്റര്‍നെറ്റ് സാമ്പത്തിക ഇടപാടില്‍ പണം നഷ്ടപ്പെട്ട താല്‍ക്കാലിക കനറാബാങ്ക് ജീവനക്കാരിവിഷം കുടിച്ച് ജീവനൊടുക്കി. ബിറ്റ്കോയിനിൽ നഷ്ടപ്പെട്ടത് 10 ലക്ഷത്തോളോം രൂപ .
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പ്രവാസി പ്രസാദിന്റെ ഭാര്യ ബി കെ .സുശലയാണ് (39) മരിച്ചത്.
കനറാബാങ്ക് കഞ്ഞങ്ങാട് ശാഖയില താല്‍ക്കാലിക ജീവനക്കാരിയാണ് സുശല. ഇന്റര്‍നെറ്റ് സാമ്പത്തിക ഇടപാടായ ബിറ്റ്കോയില്‍ . ആളുകളില്‍ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്കോയില്‍ നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവില്‍ വന്‍തുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.പലരില്‍ നിന്നും പണം വാങ്ങി ബിറ്റ് കോയിന് നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപ സുശലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പണം നല്കിയവര് തിരികെ ആവശ്യപ്പെട്ടുതുടങ്ങി.
വലിയ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിറ്റ് കോയിന് എന്ന സാമ്പത്തിക ഇടപാടില്‍ ആള്ക്കാര് പണം നിക്ഷേപിക്കുന്നത്. ഇതു വഴി പലര്‍ക്കും വന്‍തുക നേരത്തെ തന്നെ നഷ്ടപ്പെട്ടതായി പരാതിയുണ്ട് .
ഇതിനിടയിലാണ് നാലുദിവസം മുമ്പ് സുശല എലിവിഷം ജ്യൂസില്‍ കലര്‍ത്തി കഴിച്ചത്. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട സുശലയെ ആശുപത്രിയില്‍ കാണിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയിലാണ് താന്‍ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ബന്ധുക്കളോട് വെളിപ്പെടുത്തിയത്. എന്നാല്‍ ആശുപത്രിയിലേക്കെത്തുമ്പോഴേക്കും സുശല മരണപ്പെട്ടിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ഉച്ചകഴിഞ്ഞ് പോസ്റ്റുമോര്‍ട്ടം നടത്തും. നാളെ രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും. മീനാപ്പീസ് കടപ്പുറത്തെ ബാലന്-വിമല ദമ്പതികളുടെ മകളാണ് സുശല. മക്കള്‍: അദ്വൈത് ( ക്രൈസ്റ്റ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ) , ആരവ് (കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ) സഹോദരങ്ങള്‍: സുജല, സുനില, സുജിത്ത് (ഗള്‍ഫ്)