വെറും ഒരു രൂപക്ക് ഓക്സിജൻ ; വ്യത്യസ്തനാവുകയാണ് മനോജ് ഗുപ്ത എന്ന കച്ചവടക്കാരന്
ലക്നൗ: കോവിഡ് രാജ്യത്ത് പിടിമുറുക്കുമ്പോൾ ആരോഗ്യ മേഖലയിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഓക്സിജൻ ക്ഷാമം. ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് ക്ഷാമം രൂക്ഷമാണ്.
സർ ഗംഗാറാം ആശുപത്രിയിൽ ഇന്ന് മരിച്ചത് 25 രോഗികളാണ്. ഓക്സിജൻ കരിഞ്ചന്തയിൽ വൻവിലക്കാണ് വിൽക്കുന്നത്. കരിഞ്ചന്തയില്‍ പലയിടത്തും ഈടാക്കുന്നത് മുപ്പതിനായിരം രൂപ വരെയാണ്. ഇതിനിടയിൽ ശ്രദ്ധേയനാവുകയാണ് മനോജ് ഗുപ്ത എന്ന കച്ചവടക്കാരന്. ഒരു രൂപയ്ക്ക്, ഒരൊറ്റ രൂപയ്ക്കാണ് മനോജ് ഓക്സിജന്‍ സിലിണ്ടര്‍ നിറച്ചുകൊടുക്കുന്നത്.
യുപിയില്‍ ഹാമിര്‍പുര്‍ ഇന്‍ഡസ്ട്രിയന്‍ ഏരിയയിലെ റിംജിം ഇസ്പാത് ഫാക്ടറി ഉടമയാണ് മനോജ് ഗുപ്ത. ഒരു രൂപ നിരക്കില്‍ ഗുപ്ത ഇതുവരെ റീഫില്‍ ചെയ്തത് ആയിരത്തിലേറെ ഓക്സിജന്‍ സിലിണ്ടറുകള്‍. ഗുപ്തയെയും കോവിഡ് ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്വാസതടസ്സം നേരിട്ടാല്‍ ഉണ്ടാവുന്ന അവസ്ഥ തനിക്കറിയാമെന്ന് ഗുപ്ത പറയുന്നു.
ഗുപ്തയുടെ ഫാക്ടറിയില്‍ പ്രതിദിനം ആയിരം സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനാവും. ആര്‍ടിസിപിആര്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന, രോഗികളുടെ ബന്ധുക്കള്‍ക്ക് ഇവിടെനിന്ന് ഓക്സിജന്‍ നല്‍കുന്നുണ്ട്.