അമ്പല മോഷ്ടാവ് തിക്കില് ബാബു എന്ന സുരേഷ് ബാബുവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍: അമ്പല മോഷ്ടാവ് തിക്കില് ബാബു എന്ന സുരേഷ് ബാബുവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ, പരിയാരം, പഴയങ്ങാടി, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണ്. ഇന്ന് രാവിലെ 11 മണിക്ക് പയ്യന്നൂരില്‍ വെച്ച് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എം സി പ്രമോദ് എസ് ഐ കെ ടി ബിജിത്ത് എ എസ് ഐ അബ്ദുല്‍ റൗഫ് എന്നിവര്‍ ചേര്‍ന്ന്, പെരുമ്പയില്‍ വെച്ചാണ് ബാബുവിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.