ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും, ഓക്സിജൻ കപ്പൽ മാർഗം ഇന്ത്യയിലേക്ക്
ന്യൂഡൽഹി : ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.റഷ്യയിൽ നിന്നും കപ്പൽ മാർഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം
നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50,000 മെട്രിക്ക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
എന്നാൽ ചൈനയിൽ നിന്നും സഹായം സ്വീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.