നീലേശ്വരത്ത് 11 പോലീസുകാര്‍ക്ക് കോവിഡ്
12 പേര് നിരീക്ഷണത്തില്‍
നീലേശ്വരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി സൂചന. നീലേശ്വരം പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവരുമായി സമ്പര്‍ക്കം ഉള്ള പന്ത്രണ്ടോളം പേര് നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച കൂടുതല്‍ പേരുടെ സ്രവം പരിശോധനയ്ക്ക് അയക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പോലീസ് ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പോലീസുകാര്‍ക്ക് രോഗം പിടിച്ചത്. തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് പോലീസുകാരെ നിയോഗിച്ച് സ്റ്റേഷന് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ഇന്‍സ്പെക്ടര്‍ പി ബി സജീവ് പറഞ്ഞു.