ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിന് നല്‍കാനൊരുങ്ങി റിലയന്‍സ്; ആര്- സുരക്ഷ പദ്ധതി മേയ് ഒന്ന് മുതല്‍
മുംബൈ : ജീവനക്കാര്‍ക്കും അവരുടെ 18 വയസിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കും വാക്സിന് നല്‍കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ‘ആര്-സുരക്ഷ’ എന്ന പേരിലാണ് റിലയന്‍സ് വാക്സിനേഷന് പദ്ധതി നടപ്പിലാക്കുന്നത്. മേയ് ഒന്നു മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുകേഷ് അംബാനിയും നിതാ അംബാനിയും അവരുടെ മൂന്നു ലക്ഷത്തോളം ജീവനക്കാര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൊവിഡ് പോസിറ്റീവ് നിരക്ക് വരുന്ന ആഴ്ചകളില്‍ കുറച്ചുകൊണ്ടു വരാനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ കാലതാമസം കൂടാതെ എല്ലാ ജീവനക്കാരും വാക്സിനെടുക്കണമെന്നും കുടുംബാംഗങ്ങളെ അതിന് വിധേയമാക്കണമെന്നും അംബാനി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കത്തില്‍ പറയുന്നു.മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാക്സിന് നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാക്സിന് വാങ്ങാന്‍ സാധിക്കും. ഇതിലൂടെ കൂടുതല്‍ പേരില്‍ വാക്സിന് എത്രയും വേഗം എത്തിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.