ഷിജു മേനോനെ പരിചയപ്പെട്ടത് ഡിവോഴ്സിന് ശേഷം, ആ വിവാഹം നടക്കാതെ പോയതിനെപ്പറ്റി അമ്പിളി ദേവി; ആദിത്യനെക്കുറിച്ച് വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് നടി
നടി അമ്പിളി ദേവിക്കെതിരെ നടനും ഭർത്താവുമായ ആദിത്യൻ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അമ്പിളിയ്ക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം. ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി.
‘അത്ര മോശം സ്ത്രീ അയിരുന്നെങ്കിൽ എന്തിനാ കല്യാണം കഴിച്ചത്? ഷിജു മേനോന്റേത് പ്രപ്പോസൽ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴി ഒരു പ്രപ്പോസൽ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോൻ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്.ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്.ഗർഭിണിയായിരുന്നപ്പോൾ പോലും… വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ…എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ.’- അമ്പിളി ദേവി പറഞ്ഞു.
‘ഞാനെന്ത് പറയാനാണ് ഇവനെക്കുറിച്ചൊക്കെ. ഞാൻ എത്ര തെറ്റാണെന്ന് പറഞ്ഞാലും എനിക്ക് പ്രയാസമില്ല. നമ്മുടെയൊക്കെ ജീവിതം കഴിയാറായതാ. നമ്മുടെ കുഞ്ഞുങ്ങൾ മോശം എന്ന് കേൾക്കുമ്പോൾ നമ്മുടെ ചങ്ക് തകർന്ന് പോകും. ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചതാ.ഒരുപാട് വിശ്വസിച്ചു. ആ വിശ്വാസമാണ് ആ പയ്യൻ മുതലെടുത്തത്.’- അമ്പിളി ദേവിയുടെ അമ്മ പറഞ്ഞു.