പണമില്ല; കിളിക്കൂട് മാസ്ക്കാക്കി വയോധികന് സര്‍ക്കാര്‍ ഓഫിസില്‍
ഹൈദരബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ തെലങ്കാനയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് ആയിരം രൂപയാണ് പിഴയീടാക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ഇപ്പോഴും മാസ്കോ സാനിറ്റൈസറോ വാങ്ങാന്‍ പണമില്ലാത്തവരും നമ്മുടെ രാജ്യത്തുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മാസ്ക് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കിളിക്കൂട് മുഖാവരണമാക്കി ആട്ടിടയന് സര്‍ക്കാര്‍ ഓഫീസിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തിലെ മെകല കുര്‍മയ്യയാണ് കിളിക്കൂട് മാസ്ക്കാക്കി മാറ്റിയത്. പെന്ഷന് വാങ്ങിക്കാനായി ഇദ്ദേഹത്തിന് സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടിയിരുന്നു.
എന്നാല്‍ ഓഫീസ് സന്ദര്‍ശിക്കണമെങ്കില്‍ മാസ്ക് അനിവാര്യമാണ്. ഒടുവില്‍ ഇദ്ദേഹം തന്നെ സ്വയം മാസ്ക് നിര്‍മിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്. 5567 കൊവിഡ് കേസുകളാണ് ഇന്നലെ തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.