ന്യൂഡല്‍ഹി: ഒറ്റസംഖ്യയുള്ള കാര്‍ ഓടിച്ചതിന് ബി.ജെ.പി നേതാവ് വിജയ് ഗോയലിന് പിഴ ചുമത്തി. നിയന്ത്രണത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ഇരട്ട നമ്ബര്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടുക. എന്നാല്ഡല്ഹി സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗോയല്‍ തന്‍െറ ഒറ്റ അക്ക നമ്ബറിലുള്ള കാറിലാണ് പുറത്തിറങ്ങിയത്.
അരവിന്ദ് കെജ്രിവാള് അഞ്ച് വര്‍ഷത്തിനിടയില്‍ മലിനീകരണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ബി.ജെ.പി സര്‍ക്കാര്‍ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന ചോദ്യത്തിന് വിജയ് ഗോയല്‍ ഉത്തരം പറയാന്‍ തയ്യാറായില്ല.
അന്തരീക്ഷ മലിനീകരണം അപകടകരമാംവിധത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്ബര്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒറ്റ-ഇരട്ട അക്ക നമ്ബറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.
രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബര്‍ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല. ഡല്‍ഹി സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുക ലക്ഷ്യമിട്ട് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല.
ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.