സിനിമാ മേഖല ലോക്ക്ഡൗണിലേക്ക് ; ഈ മാസം 30 ഓടെ തീയറ്ററുകള്‍ അടക്കും
കൊച്ചി:കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയില്‍. ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശം നല്കി . ചിത്രീകരണം നടക്കുന്ന സിനിമകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി നിശ്ചലമായി കിടക്കുകയായിരുന്നു കേരളത്തിലെ സിനിമ മേഖല. ഇതിനിടയില്‍ വീണ്ടും ഉണര്‍ന്നുവെങ്കിലും കോവിഡിന്റെ രണ്ടാം വരവ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റര്‍ ഉടമകള്‍ എത്തിയത്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.