കോവിഡ് രോഗികൾ താമസിക്കുന്ന കവുങ്ങ് വീണ് തകർന്ന വീട് നന്നാക്കി അഗ്നിരക്ഷാസേന
പേരാവൂർ: വീടിൻ്റെ കേട് പാടുകൾ പരിഹരിച്ച് അഗ്നിശമന സേന
കോവിഡ് രോഗികൾ താമസിക്കുന്ന ഓടു മേഞ്ഞവീടിന് മുകളിൽ കവുങ്ങു വീണ് തകർന്ന് ബുദ്ധിമുട്ടിലായവർക്ക് സഹായഹസ്തവുമായി പേരാവൂർ അഗ്നിശമന സേനാംഗങ്ങൾ എത്തി..
വെള്ളർ വള്ളിയിലെ കെ.ഇ.ശൈലജയുടെ വീടിന് മുകളിലാണ് ഇന്നലെ ശക്തമായ കാറ്റുംമഴയും നിമിത്തം മരം വീണ് തകർന്നത്. ഓട് മേഞ്ഞ വീടായതിനാൽ ഓടുകൾ പൊട്ടി താഴെ വെള്ളം വീണ് ബുദ്ധിമുട്ടിലായി.
കോവിഡ് രോഗികൾ താമസിക്കുന്ന വീടായ തിനാൽ കേട് പാടുകൾ പരിഹരിക്കുന്നതിന് പലരേയും സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല
തുടർന്ന് പേരാവൂർ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കവുങ്ങു വെട്ടിമാറ്റി പൊട്ടി പോയ ഓടുകൾക്ക് പകരം ഓടുകൾ മേഞ്ഞ് സുരക്ഷിതമാക്കി. സേനയുടെ മഹത്തരമായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസക്ക് പാത്രമായി.
പേരാവൂർ ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ,വിജേഷ് സി.പി ,ബെഞ്ചമിൻ ആർ പി ,സിജു.കെ എ, ആൽബിൻ എബ്രഹാം എന്നിവർ പ്രവൃത്തികളിൽ പങ്കെടുത്തു