കാസര്‍കോട് ; സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ 23 മുതൽ കാസര്‍കോട് ജില്ലയിൽ കോവിഡ് വാക്സിനേഷൻ കോവിൻ വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. രജിസ്ട്രേനുള്ള വെബ്സൈറ്റ് ലിങ്ക്: https://selfregistration.cowin.gov.in/
കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള കാലാവധി തീരുന്നതിന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമല്ലെങ്കിൽ മാത്രം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകാവുന്നതാണ്. ഇത് കർശനമായി നടപ്പിലാക്കേണ്ടതാണെന്നും നിർദേശിച്ചു.