അധികാരികൾ കണ്ണുതുറക്കണം ,ചിൻമയ സ്കൂൾ മാനേജ്മെന്റ് കുട്ടികളോടുള്ള ക്രൂരത തുടരുന്നു…
ടി സി തിരിച്ചു കിട്ടാൻ വൻ തുക ഈടാക്കുന്നുവെന്ന്പരാതിയുമായി രക്ഷിതാക്കൾ
കാസർകോട്: വിദ്യാനഗർ ചിൻമയ സ്കൂൾ അധികാരികൾ ടി സി ആവശ്യപെട്ട കുട്ടികളോട് ഭീമമായ തുക ആവശ്യപെട്ട് പീഡിപ്പിക്കുന്നതായി പരാതി ഉയർന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തികമായി നടുവൊടിഞ്ഞ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഫീസ് കുറഞ്ഞ മറ്റ് സ്കൂളുകളിലേക്കോ സർക്കാർ സ്കൂളുകളിലേക്കോ ചേർക്കാനായി ടി സി ചോദിക്കുമ്പോളാണ് ഇത്തരത്തിൽ ഉള്ള പീഡനം. അന്യായമായി 300 ഓളം വിദ്യാർത്ഥികളെ പുറത്താക്കി സമാനതകളില്ലാത്ത ക്രൂരത കാട്ടിയ സ്കൂൾ മാനേജ്മെന്റ് അവരുടെ ടി സി പിടിച്ചുവെച്ച് വിദ്യാഭ്യാസം നിഷേധി ക്കുകയാണ്. ഭീമമായ സംഖ്യ ഡോണേഷൻ വാങ്ങിച്ച് അത് തിരിച്ചു നൽകാതെ കുട്ടികളെ പുറത്താക്കിയവരാണ് വീണ്ടും പണം അവശ്യപെട്ട് ടി സി നിഷേധിച്ചിരിക്കുന്നത്. ഇതിനെതിരെ അധികാരികൾ ഉണരണമെന്ന് രക്ഷിതാക്കൾ അവശ്യപെട്ടു . ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡെ. ഡയറക്ടർക്ക് പരാതി നൽകിയി രിക്കുകയാണ് രക്ഷിതാക്കൾ .