കോവിഡ് കുതിക്കുന്നു; ഓഹരി വിപണിക്ക് തിരിച്ചടി
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എല്‍, എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്.
മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ഓഹരി വിപണിക്ക് തിരിച്ചടിയായി. വ്യാഴാഴ്ച രാവിലെ 394 പോയിന്റ് നഷ്ടത്തില്‍ 47,311ലാണ് സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 14,198ലും.
വൈകാതെ സൂചിക 500 പോയിന്റ് താഴ്ന്നു. 10.39 ഓടെ 0.97% നഷ്ടത്തില്‍ 47,242.44ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 130.10 പോയിന്റ് നഷ്ടത്തില്‍ 14,166.30ലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.യു.എല്‍, എന്നിവയാണ് ഇന്ന് കനത്ത നഷ്ടം നേരിടുന്നത്.