കോവിഡ് വാക്സിന് ; 18 കഴിഞ്ഞവര്‍ക്ക രജിസ്ട്രേഷന് 24 മുതല്‍
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞവര്‍ക്കും വാക്സിന് നല്കണമെന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അതിന്റെ ആദ്യ പടിയായി വാക്സിനായുള്ള രജിസ്ട്രേഷന് 24 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് ഒന്നു മുതല്‍ ആരംഭിക്കുന്ന വാക്സിന് വിതരണത്തിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാസിന് ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്നണി പോരാളികള്‍ക്കും പ്രായഭേദമേന്യേ ലഭിക്കുന്നുണ്ട്. രണ്ടാം ഡോസ് എടുക്കാന്‍ ശേഷിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും 18 വയസിന് മുകളിള്ളവരിലേക്ക് കുത്തിവയിപ് വ്യാപിപ്പിക്കുന്നത്.. വാക്സിന് നേരിട്ട് വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നിയന്ത്രണവും എടുത്തു കളഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും മറ്റ് സംരഭങ്ങള്ക്കുമെല്ലാം വാക്സിന് നേരിട്ട് വാങ്ങാം.
കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താവും ഇനി മുതല്‍ വാക്സിന് വിതരണം.
cowin.gov.in എന്ന വെബ്സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ കൊടുക്കുക. തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി നല്കുമ്പോള് ആവശ്യത്തിനുള്ള തീയതിയും, സമയവും ലഭിക്കും.
കോവിഡ് വാക്സിന് സ്വീകരിച്ചു കഴിയുമ്പോള്‍ ഒരു റഫറന്‍സ് ഐഡി ലഭിക്കുകയും അതിലൂടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും ലഭിക്കും. വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വാക്സിനേഷന് നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകള്‍ എഡിറ്റ് ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും.രജിസ്ട്രേഷന് പൂര്‍ത്തിയായി കഴിഞ്ഞാല്‍ രജിസ്ട്രേഷന് സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. യഥാസമയം ഗുണഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും.