സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി.
“ന്യൂ ഡൽഹി :മകൻ ആശിഷിന്റെ ദുഃഖകരവും അകാലവുമായ നിര്യാണത്തിൽ ശ്രീ സീതാറാം യെച്ചൂരി ജിക്കും കുടുംബത്തിനും അനുശോചനം. ഓം ശാന്തി.” എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് ബാധിച്ചാണ് ആശിഷ് യെച്ചൂരി മരിച്ചത്. 33 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുലർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരിച്ചതും. ഡൽഹിയിൽ മാധ്യമ പ്രവർത്തകനായിരുന്നു ആശിഷ്.
ഇന്ദ്രാണി മജുംദാറാണ് ആശിഷിന്റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.
മകന് കോവിഡ് ബാധിച്ചതിനെ തുടർന്ന്h സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.