കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം
കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്. ഏകദേശം 1,80,000 രൂപയോളമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സെന്‍ട്രല്‍ ജയിലിന്റെ മുന്‍ഭാഗത്തിന് അടുത്താണ് മോഷണം നടന്ന ചപ്പാത്തി കൗണ്ടര്‍. മുന്‍ഭാഗത്ത് എപ്പോഴും കാവലുള്ളതിനാല്‍ പുറത്ത് നിന്നൊരാള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ കയറാനാവില്ല. ജയിലും പരിസരവും നന്നായി അറിയുന്നൊരാളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.