കോവിഡ് രോഗബാധിതര്‍ക്ക് ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തി: സി എച്ച് സെന്റര്‍ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: മദേര്‍സ് ഹോസ്പിറ്റലുമായി ചേര്‍ന്ന് സി എച്ച് സെന്റര്‍ കാഞ്ഞങ്ങാട് നടത്തി വരുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സ്കീമില്‍ കോവിഡ് 19 പോസിറ്റിവായി വരുന്ന രോഗികള്‍ക്കും സി എച്ച് സെന്റര്‍ മദേര്‍സ് ഹോസ്പിറ്റലില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസം ലഭിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാമദ് ഹാജി പാലക്കി നിര്‍വ്വഹിച്ചു.
സി എച്ച് സെന്റര്‍ ചെയര്മാന് ഇന്‍ചാര്‍ജ്ജ് എം പി ജാഫര്‍, കണ്‍വീനര്‍ എ ഹമീദ് ഹാജി,ട്രഷറര്‍ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, ജോ:കണ്‍വീനര്‍ എ.പി.ഉമ്മര്‍,മദേര്‍സ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഡാലിയ ഗ്രേസ്, ഹെഡ് നേഴ്സ് അജിമോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.