എതിരാളികൾക്ക് ജയരാജനോടുള്ള ശത്രുത ഇരട്ടിച്ചു,അപായശ്രമം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനോടുള്ള ശത്രുത എതിര്‍ചേരകളില്‍ വര്‍ദ്ധിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് അപായഭീഷണി കൂടിയതെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ആക്രമണ സാദ്ധ്യത ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിക്കുകയും ചെയ്തു. ജയരാജന് കൂടുതല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐജി അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐജി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.തലശ്ശേരി പാട്യത്തെ വീട്ടില്‍ കൂടുതല്‍ പൊലീസുകാരെ സുരക്ഷയക്ക് നിയോഗിച്ചെങ്കിലും ജയരാജന് ഇടപെട്ടതിനെ തുടര്‍ന്ന് അവരെ തിരിച്ചു വിളിക്കേണ്ടി വന്നു. നിലവില്‍ രണ്ട് ഗണ്മാന്മാര് ജയരാജന്റെ സുരക്ഷയ്ക്കുണ്ട്.