സീതാറാം യെച്ചൂരിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂദല്‍ഹി: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ് യെച്ചൂരി.