കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും ദളിത് നേതാവുമായിരുന്ന പി കെ രാമന് അന്തരിച്ചു
കാഞ്ഞങ്ങാട് : ദളിത് ആദിവാസി ജനതയുടെ അവകാശപോരാട്ടങ്ങളില്‍ ജില്ലയിലെ മുന്‍നിര നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ച പി കെ രാമന് അന്തരിച്ചു. കളളാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ആദിവാസി – ദളിത് സമൂഹത്തിന് നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി. ഭാര്യ യശോദ. ഏകമകള്‍ ധന്യാ രാമന് (ദളിത് സാമൂഹ്യ പ്രവര്‍ത്തക). സഹോദരങ്ങള്‍: പരേതനായ പത്മനാഭന്, ആര്‍ട്ടിസ്റ്റ് ശങ്കര്‍, ഭാര്‍ഗവി, ജാനു, പ്രകാശന് (ഫോട്ടോഗ്രാഫര്‍), കമലാക്ഷി, പരേതനായ രവീന്ദ്രന്.