കാസര്‍കോട്: ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം വാക്കുകളാല്‍ ഏറ്റുമുട്ടിയവരാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി ശങ്കര്‍ റൈ കാസര്‍കോട് എംപിയായ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും. തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ ഇതെല്ലാം പതിവുള്ളതുമാണ്. അതുകഴിഞ്ഞാല്‍ പിന്നെ നേതാക്കള്‍ വ്യക്തിപരമായി സൗഹൃദം സൂക്ഷിക്കുന്നവരാണ്.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ശങ്കര്‍ റൈയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ അംഗടിമൊഗറിലെ വീട്ടിലെത്തി ശങ്കര്‍ റേയുടെ മകള്‍ക്ക് വിവാഹ ആശംസകള്‍ നേരാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് നേരിട്ടെത്തി. ഇതിന്റെ ചിത്രം ഉണ്ണിത്താന് ഫേസ്ബുക്കില്‍ സന്തോഷത്തോടെ പങ്കുവെക്കുകയും ചെയ്തു.