ആര്.എസ്.എസ് നേതാവിന്റെ വീടിനു മുന്നില്‍ ബോംബേറ്
പയ്യന്നൂര്‍: ആര്.എസ്.എസ് നേതാവിന്റെ വീടിന് മുന്നില്സ്റ്റീല് ബോംബേറ് .ആര്‍എസ്എസ് പയ്യന്നൂര്‍ താലൂക്ക് കാര്യവാഹക് കോറോം ആലക്കാട്ടെ കെ.എം ബിജുവിന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്.
ഇന്നുപുലര്‍ച്ചെ 150 ഓടെ യാണ് സംഭവം. തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങലുണ്ടായത്.
സ്റ്റീല്‍ ബോംബിന്റെ ഉഗ്ര സ്ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ റോഡരികിലെ
തെങ്ങിന് കേടുപറ്റി.ഈ തെങ്ങില്‍ കെട്ടിയിട്ടിരുന്ന പശു അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവസമയത്ത് ബിജുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.രണ്ടുബൈക്കുകളിലായി എത്തിയ നാലം സ്റ്റീല്‍ ബോംബെറിഞ്ഞതെന്നാണ് പറയുന്നത് . മാത്തില്‍ ഭാഗത്ത്നിന്ന് ബൈക്കിലെത്തിയവരാണ് സംഭവം നടത്തി അതു വഴി തിരിച്ചു പോയതെന്നാണ് സൂചന. മറിച്ചായിരുന്നുവെങ്കില്‍ സമീപത്തെ
വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ദൃശ്യം പതിയുമായിരു ന്നൂവെന്നാണ് പോലീസ് കരുതുന്നത്.
വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകു മാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെ ത്തി .കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡും പയ്യന്നൂരില്‍ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെ ത്തിയിട്ടുണ്ട്. മുമ്പും പലതവണയായി ബിജുവിന്റെ വീടിന് റോഡിലും സമാനമായ
രീതിയില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു