യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കൊലയാളി പിടിയിൽ
മലപ്പുറം വളാഞ്ചേരി : ദന്താശുപത്രിയിലേക്ക് ജോലിക്ക് പോകുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം അപഹരിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ കൊലയാളി പോലീസ് പിടിയിലായി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ട്ടങ്ങൾ പോലീസ് കണ്ടെത്തി. നാൽപ്പത് ദിവസം മുമ്പ് കാണാതായ ചേറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ (20)മൃതദേഹ അവശിഷ്ട്ടങ്ങളാണ് വീടിനടുത്തുള്ള ചെങ്കൽ ക്വാറിയുടെ സമീപമുള്ള തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
യുവതിയെ കാണാതായത് മുതൽ നഗരത്തിലെ സി സി ടി വി ഉൾപ്പെടെയുള്ള പരിശോധിച്ച് പഴുതടച്ച അന്വേഷണത്തിൽ നാട്ടുകാരനും സമീപ വാസിയുമായ ചേറ്റൂർ പറമ്പൻ അൻവറിനെ( 40) പോലീസ് പിടികൂടി.
കുറച്ച് ദിവസമായി ഇയാളുടെ നീക്കങ്ങൾ മനസ്സിലാക്കിയ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൃത്യം നടത്തിയ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
പട്ടാപ്പകൽ ജോലിക്ക് പോകയായിരുന്ന യുവതിയെ തട്ടിയെടുത്ത് കൊലചെയ്ത സംഭവം കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്ക് കനത്ത ആശങ്ക സൃഷ്ട്ടിക്കുന്നതായി.