സൂറത്ത്: യുവതിയുമൊത്തുള്ള നഗ്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് രാജിവെച്ചു. ദാമന്‍ദിയു അധ്യക്ഷനും മുന്‍ ലോക്സഭാംഗവുമായ ഗോപാല്‍ ടന്‍ഡേലാണ് രാജിവെച്ചത. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ടന്‍ഡേല്‍ രാജിക്കത്ത് നല്കി.
36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ ഒരു യുവതിയുമൊത്തുള്ള നഗ്ന ദൃശ്യങ്ങളാണുള്ളത്. ദാമന്ദിയുവിലും ഗുജറാത്തിലും വ്യാപകമായി പ്രചരിച്ച വീഡിയോ പാര്‍ട്ടിയില്‍ വലിയ കലാപങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദാമന്‍ദിയു ഘടകത്തിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് നിലവിലെ പ്രസിഡന്റ് ടന്ഡേലിന്റേതെന്ന് സംശയിക്കുന്ന നഗ്ന വീഡിയോ പ്രചരിച്ചത്.
അതേസമയം തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് ഗോപാല്‍ ടന്‍ഡേല്‍ ദാമന്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ ബി.ജെ.പി പ്രസിഡന്റായി തുടരുന്നതില്‍ എതിര്‍പ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഗോപാല്‍ ടന്‍ഡേലിന്റെ വാദം.