കാഞ്ഞങ്ങാട് കൊളവയലില്‍ സി പി ഐ എം പ്രവര്ത്തകന് ബിയര്‍ കുപ്പി എറിഞ്ഞുവെന്ന് ആരോപിച്ചു മര്‍ദ്ദനം, മര്‍ദ്ദനമേറ്റ യുവാവ് രാത്രിയോടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ് അബോധാവസ്ഥയിലയപ്പോള്
അരയില്‍ നിന്ന് വാള് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അജാനൂർ കൊളവയൽ ഇഖ്ബാൽ ജംഗ്ഷനിൽ സംഘർഷം , ബൈക്കിലെത്തിയ രണ്ടംഗ സിപിഐ പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഇഖ്ബാൽ ജംഗ്ഷനിൽ ബിയർ കുപ്പിയെറിഞ്ഞുവെന്ന് ആരോപ്പിച്ചു പ്രദേശത്തെ ആളുകൾ ചേർന്ന് സംഘടിക്കുകയും സിപിഎം പ്രവർത്തകനെ മർദി ക്കുകയുമായിരുന്നു . ബിയർ കുപ്പി എറിഞ്ഞത് മുസ്ലിം ലീഗ് ഓഫീസിന് നേരെയാണന്ന കിംവദന്തി പരന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തവെങ്കിലും വിവരമറിയിച്ചത്തിയ ഹോസ്ദുർഗ്ഗ് പോലീസ് രംഗം ശാന്തമാകുകയായിരുന്നു . ഇതോടെ ഇഖ്ബാൽ ജംഗ്ഷനിലെ സംഘർഷാവസ്ഥ ഒഴിവായി , തുടർന്ന് രാത്രി 10.30 മണിയോടെ മർദനമേറ്റ സിപിഎം പ്രവർത്തകന് കൊളവയൽ ഇട്ടമ്മൽ റോഡിൽ ബൈക്ക് മറിഞ്ഞ് അബോധാവസ്ഥയിലായി വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. അപകടം കണ്ടവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി റോഡരികിൽ കിടന്ന യുവാവിനെ പരിശോധിച്ചപ്പോഴാണ് ഇട്ടമ്മൽ സ്വദേശിയായ സിപിഎം പ്രവർത്തകനായ യുവാവിന്റെ അരയിൽ വാൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ഗുരുതരാവസ്ഥയിലുള്ളതായാണ് വിവരം. വാൾ കസ്റ്റഡിയിലെടുത്ത ഹോസ്ദുർഗ്ഗ് പോലീസ് സിപിഎം പ്രവർത്തകന്റെ പേരിൽ വാൾ കൈവശം വെച്ചതിന് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഹൊസ്ദുർഗ്ഗ്പോലീസ് വ്യക്തമാക്കി. അതേസമയം യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും മുസ്ലിംലീഗ് ഓഫീസിനെതിരെ അക്രമം കാട്ടിയിട്ടില്ലന്നും തൊട്ടടുത്ത മതിലിലെകാണ് ബിയർ കുപ്പി വലിച്ചെറിഞ്ഞതെന്നും പ്രദേശത്ത് സാമൂഹ്യപ്രവർത്തകൻ വ്യക്തമാക്കി.ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന യുവാവാണെന്നും സംഭവം നടന്നപ്പോൾ അവിടെ കൂടിയിരുന്ന യുവാക്കൾ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്ക് അപകടം ഉണ്ടായപ്പോൾ ഞങ്ങൾ പള്ളിയിൽ തറാവീഹ് നമസ്കാരത്തിൽ ആയിരുന്നുവെന്നും പോലീസ് ജീപ്പ് കണ്ടാണ് അപകട സ്ഥലത്തേക്ക് എത്തിയെതെന്നു വാൾ കണ്ടെത്തിയ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു