മൊഗ്രല്‍ പുത്തൂരില്‍ കല്ലംഗായ് ദേശീയപാതയില്‍ അമിത വേഗതയില്‍ വന്ന ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് 40 കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു.
കാസര്‍കോട്:മൊഗ്രൽ പുത്തൂരിൽ കല്ലംഗായ് ദേശീയപാതയിൽ ഇന്നോവ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 40 കാരനായ ഓട്ടോ ഡ്രൈവർ മരിച്ചു. ഹോസ്മാനിലെ ജനാർദ്ദന ഗട്ടി ( 40 ) കൊല്ലപ്പെട്ടത്. മൊഗ്രൽ പുത്തൂർ ഗ്രാമപഞ്ചായത്തിന് മുന്നിലാണ് അപകടം സംഭവിച്ചത് , ഓട്ടോറിക്ഷ ഡ്രൈവർ കുമ്പളയിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന ഇന്നോവ കാർ ഓട്ടോയെ ഇടിക്കുകയായിരുന്നു . തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ ഓട്ടോയുടെ അടയിൽ അകപ്പെട്ടു . ഓടി കൊടിയ നാട്ടുകാർ ഓട്ടോ ഡ്രൈവറെ പുറത്തെടുത്തു കാസർകൊട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടത്തിൽ ഗുരുതര പരുക്കേറ്റ ഗട്ടിയെ മരണപ്പെടുകയായിരുന്നു