പിഎസ് സി മെയ് 4 മുതല്‍ 7 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം : കൂടുതല്‍ പരീക്ഷകള്‍ മാറ്റിവെച്ച് പബ്ലിക് സര്‍വ്വീസ് കമ്മീഷന് (പിഎസ്സി) .മെയ് നാല് മുതല്‍ ഏഴ് വരെയുളള പരീക്ഷകളാണ് മാറ്റിവെച്ചത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ചൊവ്വാഴ്ച മുതല്‍ നടക്കാനിരുന്ന പരീക്ഷകളും അഭിമുഖ പരീക്ഷകളും കഴിഞ്ഞ ദിവസം പിഎസ്സി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷകള്‍ കൂടി മാറ്റിവെച്ചത്. പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ സംഘടിപ്പിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് പിഎസ്സിയുടെ വിലയിരുത്തല്‍. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.