ഞാന്‍ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്ക് ധരിക്കാതെ ഇരിക്കും ചിലപ്പോൾ ചുംബിക്കും, നിങ്ങൾ ആരാണ് ചോദിക്കാൻ , കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ദമ്ബതിമാരെ മാസ്ക് ധരിപ്പിച്ചു ജയിലിലടച്ച് ഡൽഹി കോടതി
ഡൽഹി: കഴിഞ്ഞ ദിവസം ഏറെ പ്രചരിച്ച ഒരു വീഡിയോ ആയിരുന്നു ഡെൽഹിലെ ദമ്ബതികളുടെ പോലീസുമായുള്ള തർക്കം , കര്‍ഫ്യൂവിനിടെ കാറിനുള്ളില്‍ മാസ്ക് ധരിക്കാൻ പോലീസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത് ,മാസ്ക് ധരിക്കാത്തതിന് വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് ദമ്ബതിമാര്‍ വളരെ മോശമായി പെരുമാറുകയും ചെയ്തു.ഒരു ഘട്ടത്തില്‍ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനെ ദമ്ബതികള്‍ വെല്ലുവിളിക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു ,നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കാറിനുള്ളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ പോലും മാസ്ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞെങ്കിലും ദമ്ബതിമാര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നു.,നിങ്ങള്‍ എന്തിനാണ് എന്റെ കാര്‍ തടഞ്ഞത്? ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് കാറിനുള്ളിള്ളിൽ ഇരിക്കുന്നത് . ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് എന്നെ തടയാന്‍ കഴിയുമോ എന്ന് യുവതി പോലീസ്കാരോട് ചോദിച്ചു തർക്കം തുടരുകയായിരുന്നു ,
ഇതോടെ വനിതാ പൊലീസ് എത്തി യുവതിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുത് കോടതയിൽ ഹാജരാകുകയായിരുന്നു , തുടർന്ന് ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി ഇരുവരെയും ജയിലിലടച്ചു , മാത്രമല്ല മാസ്ക് ധരിപ്പിച്ചു വേണം രണ്ടുപേരെയും ജയിലിൽ കൊണ്ടുപോകാൻ എന്ന് കോടതി നിർദേശിച്ചു ,